Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടാഗോറിന്റെ വരികള്‍ ഖലീല്‍ ജിബ്രാന്റേതാക്കി ഇമ്രാന്‍ ഖാന്‍ 

ന്യൂദല്‍ഹി-സമാധനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത ഇന്ത്യന്‍ എഴുത്തുകാരനുമായ രബീന്ദ്രനാഥ്
ടാഗോറിന്റെ വരികള്‍ ഖലീല്‍ ജിബ്രാന്റേതാക്കി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ട്വീറ്റ്. നിസ്വാര്‍ത്ഥ സേവനത്തെ സംബന്ധിച്ച് ടാഗോര്‍ എഴുതിയ ഏറെ പ്രശസ്തമായ വരികളാണ് ഇമ്രാന്‍ ഖാന്‍ ജിബ്രാനെഴുതിയ പേരിലാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തത്.
ജിബ്രാന്‍ എഴുതിയ ഈ വരികളുടെ അര്‍ഥം കണ്ടെത്തുന്നവരുടെ ജീവിതം സന്തോഷകരമാകുമെന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്. ട്വീറ്റിന് പതിനായിരത്തിലേറെപ്പേര്‍ ലൈക്ക് ചെയ്യുകയും മൂവായിരത്തിലേറെപ്പേര്‍ റീ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

I slept and I dreamed that life is all joy.

I woke and I saw that life is all service.

I served and I saw that service is joy

(ഉറക്കത്തില്‍ ഞാന്‍ കണ്ട സ്വപ്നത്തില്‍
ജീവിതം ആനന്ദഭരിതമായിരുന്നു.
ഉണര്‍ന്നു കണ്ണുമിഴിച്ചപ്പോള്‍
ജീവിതം സേവനം മാത്രമെന്നറിഞ്ഞു.
നിസ്വാര്‍ത്ഥ സേവനം എത്ര ആനന്ദദായകമെന്നും
ഞാനറിഞ്ഞു.)
ടാഗോര്‍ എഴുതിയ ഈ വരികളാണ് കവി ഖലീല്‍ ജിബ്രാന്റേതെന്ന പേരില്‍ ഇംമ്രാന്‍ ഖാന്‍ ട്വീറ്റ് ചെയ്തത്.

Latest News