രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ മധുരം; ആയുരാരോഗ്യം നേര്‍ന്ന് മോഡി -video

ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 49 ാം പിറന്നാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വിവിധ നേതാക്കളും രാഹുലിന് ട്വിറ്ററില്‍ പിറന്നാള്‍ ആശംസ നേര്‍ന്നു.
ആയുരാരോഗ്യം നേരുന്നുവെന്നാണ്  മോഡിയുടെ ട്വീറ്റ്. ഇന്ത്യക്കാര്‍ക്ക് പ്രചോദനമായ രാഹുലിന്റെ അഞ്ച് നിമിഷങ്ങള്‍ ചേര്‍ത്തുള്ള വീഡിയോയാണ് രാഹുലിന് പിറന്നാള്‍ ആശംസയ്‌ക്കൊപ്പം കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ആശംസകള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

 

Latest News