പീഡിപ്പിച്ച യുവാവിന്റെ വീട്ടിലെത്തി  കുമാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു 

പൊന്നാനി- വിവാഹ വാഗ്ദാനം നല്‍കി മൂന്ന് വര്‍ഷത്തോളം ശാരീരികമായി പീഡിപ്പിച്ച യുവാവിന്റെ വീട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് പതിനേഴുകാരി. മലപ്പുറം പെരുമ്പടപ്പിലാണ് സംഭവം. മാറഞ്ചേരി സ്വദേശി ഷഫീഖിന്റെ വീട്ടിലെത്തിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ഷഫീഖിന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ചെന്ന് അറിഞ്ഞതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം.
പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയശേഷം ഇരുവരും പല സ്ഥലങ്ങളിലും കറങ്ങുകയും പല ലോഡ്ജുകളിലും കൊണ്ടുപോയി നിരവധി തവണ പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ അശ്ലീല ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
പിന്നീട് ഷഫീഖ് മറ്റൊരു വിവാഹം കഴിച്ചതോടെയാണ് പെണ്‍കുട്ടി രംഗത്തെത്തിയത്. ചതിയായിരുന്നുവെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഷഫീഖ് പെണ്‍കുട്ടിയെ തടയാന്‍ ശ്രമിച്ചത്. ഇതോടെ ഷഫീഖിന്റെ വീട്ടിലെത്തി കൈയ്യിലെ ഞരമ്പ് മുറിച്ച് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു.

Latest News