ബി.ജെ.പിക്കാര്‍ ജയ് ശ്രീറാം വിളിച്ചു; ജയ് ഭീം വിളിച്ച് ഉവൈസിയുടെ മറുപടി

ന്യൂദല്‍ഹി- ഹൈദരാബാദ് എം.പിയായി അസദുദ്ദീന്‍ ഉവൈസി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ബിജെപി എം.പിമാരുടെ ജയ് ശ്രീറാം വന്ദേമാതരം വിളികള്‍. പ്രതിജ്ഞ ചെയ്യുന്നതിനായി ഉവൈസി നീങ്ങുമ്പോഴാണ് ജയ് ശ്രീറാം വിളികള്‍ ഉയര്‍ന്നത്. ഇവരുടെ വിളികള്‍ ഗൗനിക്കാതെ അഖിലേന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റ് കൂടിയായ ഉവൈസി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി എംപിമാരുടെ ജയ് വിളികള്‍ക്കു മറുപടിയായി സത്യപ്രതിജ്ഞയ്ക്ക് ശേഷം 'ൃജയ് ഭീം, ജയ് ഭീം, അല്ലാഹു അക്ബര്‍, ജയ് ഹിന്ദ് എന്നിവ വിളിച്ചുകൊണ്ടാണ് ഉവൈസി വേദി വിട്ടത്. പ്രതിജ്ഞ ചെയ്യുമ്പോള്‍ നിശ്ശബ്ദരായിരുന്ന എം.പിമാര്‍ അതിനുശേഷം ഭാരത് മാതാ കി ജയ് എന്ന വിളിക്കുന്നത് വീഡിയോയില്‍ കാണാം. എന്നെ കാണുമ്പോള്‍ ഇക്കാര്യങ്ങള്‍ അവര്‍ ഓര്‍ക്കുന്നത് നല്ലതു തന്നെയാണ്. ഭരണഘടനയെയും മുസാഫര്‍പുരിലെ കുട്ടികളെയും ഇവര്‍ ഇതുപോലെ ഓര്‍ക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു- പാര്‍ലമെന്റില്‍നിന്ന് പുറത്തിറങ്ങവേ ഉവൈസി വാര്‍ത്താ ലേഖകരോട് പറഞ്ഞു. നാലാം തവണയാണ് ഉവൈസി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

Latest News