Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജനസംഖ്യ കുതിക്കുന്നു; എട്ടു വര്‍ഷത്തിനകം ഇന്ത്യ ചൈനയെ മറികടക്കും

ന്യൂദൽഹി - ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിലേക്ക് ഇന്ത്യ വളരുന്നതായി യുണൈറ്റഡ് നേഷൻസ് റിപ്പോർട്ടുകൾ. അടുത്ത 8 വർഷത്തിനുള്ളിൽ  ചൈനയുടെ ജനസംഖ്യയെ ഇന്ത്യ മറികടക്കുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടിൽ പറയുന്നത്. 

2019 നും 2050 നും ഇടയിൽ ഇന്ത്യയിലെ ജനസംഖ്യ 273 ദശലക്ഷം പിന്നിടുമെന്നാണ് കരുതുന്നത്. അതേസമയം, നൈജീരിയയിലെ ജനസംഖ്യ 200 ദശലക്ഷം വർദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു. 2050 ഓടെ ആഗോള ജനസംഖ്യയുടെ 23 ശതമാനവും ഈ രണ്ടു രാജ്യങ്ങളിലെ ജനങ്ങളാകാനാണ് സാധ്യത." റിപ്പോർട്ടിൽ പറയുന്നു. 

2019 ലെ കണക്കു പ്രകാരം,  1.43 ബില്യൺ ജനങ്ങളുള്ള ചൈനയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം. 1.37 ബില്യൺ ജനങ്ങളുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ലോകജനസംഖ്യയുടെ  യഥാക്രമം 19 ഉം 18 ഉം ശതമാനം ഈ രണ്ടു രാജ്യങ്ങളിലെ ജനങ്ങളാണ്. യു.എസ്‌.എ യാണ് ചൈനയുടെയും ഇന്ത്യയുടേയും പിന്നിൽ.

അടുത്ത 30 വർഷത്തിനുള്ളിൽ ലോകജനസംഖ്യ 2000 ദശ ലക്ഷമായി വർധിക്കുമെന്നാണ് യു.എൻ റിപ്പോർട്ട് ചെയ്യുന്നത്. 7700 ദശലക്ഷം എന്നുള്ളത് 2050 ഓടെ 9700 ദശലക്ഷം ആകും. 2050 വരെയുള്ള ആഗോള ജനസംഖ്യയുടെ പകുതിയിലധികം വർദ്ധനവ് ഇന്ത്യഉൾപ്പടെയുള്ള  ഒൻപത് രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരിക്കും. ഇന്ത്യയെ തുടർന്ന് നൈജീരിയ, പാകിസ്ഥാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, എത്യോപ്യ, ടാൻസാനിയ, ഇന്തോനേഷ്യ, ഈജിപ്ത്, യുഎസ്.എ എന്നീ രാജ്യങ്ങളിലും  ജനസംഖ്യാ വർദ്ധനവുണ്ടാകുമെന്ന് റിപ്പോർട്ട് പറയുന്നു. 

Latest News