ബിഹാര്‍ യുവതിയുടേത് ബ്ലാക്ക് മെയിലിംഗ്; അഞ്ച് കോടി രൂപ ചോദിച്ചുവെന്ന് ബിനോയ്

തിരുവനന്തപുരം- ബിഹാര്‍ സ്വദേശിനി തനിക്കെതിരെ മുംബൈയില്‍  നല്‍കിയതായി പറയുന്ന  പീഡന പരാതി ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി.

തനിക്കെതിരെ നേരത്തേയും ഇവര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അഭിഭാഷകനുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് പറഞ്ഞു. ആറുമാസം മുമ്പ് ഇവര്‍ നല്‍കിയ കത്തില്‍  അഞ്ചുകോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നതെന്നും കണ്ണൂര്‍ ഐജിക്ക് പരാതി നല്‍കിയതായും ബിനോയ് വെളിപ്പെടുത്തി. പരാതിക്കാരിക്ക് പിന്നില്‍ ആരെങ്കിലുമുള്ളതായി അറിയില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ദുബായിലെ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന 33 കാരിയാണ് ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും എട്ടു വയസ്സായ മകളുണ്ടെന്നും കാണിച്ച് മുംബൈ പോലീസില്‍ പരാതി നല്‍കിയത്.

 

Latest News