Sorry, you need to enable JavaScript to visit this website.

സഹമന്ത്രിമാരുടെ പരാതിക്ക് മോഡിയുടെ പരിഹാരം; ഫയലുകള്‍ അവര്‍ വഴി വേണം

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹമന്ത്രിമാര്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കാന്‍ തീരുമാനം. അതത് വകുപ്പിലെ ഫയലുകള്‍ സഹമന്ത്രിമാര്‍ വഴിയാകണം ക്യാബിനറ്റ് മന്ത്രിമാരിലേക്ക് എത്തേണ്ടതെന്ന് വകുപ്പ് സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അത്യാവശ്യ ഘട്ടങ്ങളില്‍ പോലും ഇക്കാര്യത്തില്‍ മാറ്റമുണ്ടാകരുതെന്ന് വകുപ്പ് സെക്രട്ടറിമാര്‍ക്ക് ലഭിച്ച നിര്‍ദേശങ്ങളില്‍ പറയുന്നു.

പുതിയ സര്‍ക്കാര്‍ രൂപീകൃതമാവുമ്പോള്‍ എല്ലാ വകുപ്പുകളിലേക്കും ചുമതല നിശ്ചയിച്ച് നല്‍കുന്ന  ഉത്തരവിലാണ് ഇത്തവണ ഇക്കാര്യം പ്രത്യേകം ചേര്‍ത്തിരിക്കുന്നത്. പാര്‍ലമെന്റിലെ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളുടേത് ഉള്‍പ്പടെ എല്ലാ ഫയലുകളും സഹ മന്ത്രിമാര്‍ വഴി ക്യാബിനറ്റ് മന്ത്രിമാരിലേക്ക് എത്തണമെന്നാണ് നിര്‍ദേശം.
നേരത്തെ സഹമന്ത്രിമാര്‍ക്ക് താരതമ്യേനെ പ്രാധാന്യം കുറഞ്ഞ ഫയലുകള്‍ മാത്രമാണ് നല്‍കിയിരുന്നത്.
സഹമന്ത്രിമാരായി ചുമതലയേറ്റിട്ടും കാര്യമായ ജോലികളൊന്നും ഏല്‍പ്പിക്കാത്തതിനാല്‍ കഴിഞ്ഞ മന്ത്രിസഭയിലെ പല മന്ത്രിമാരും അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ക്യാബിനറ്റ് മന്ത്രിമാരില്‍ പലരും തങ്ങളുടെ അധികാരം സഹമന്ത്രിമാരുമായി പങ്കുവെക്കാന്‍ മടിക്കുന്നുമുണ്ട്.  രണ്ടാം മോഡി മന്ത്രിസഭയില്‍ 31 സഹമന്ത്രിമാരണുള്ളത്. ഇവരില്‍ ഒമ്പതു പേര്‍ക്കാണ് സ്വതന്ത്ര ചുമതല.

 

 

 

Latest News