Sorry, you need to enable JavaScript to visit this website.

സൗദികള്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഓണ്‍ലൈന്‍ വിസ; 24 മണിക്കൂറിനകം വിസ ഇമെയിലില്‍

റിയാദ്- സൗദി പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ എളുപ്പമാക്കി ഇ വിസ നിലവില്‍ വന്നു. ടൂറിസ്റ്റ് വിസ, മെഡിക്കല്‍ വിസ, ബിസിനസ് വിസ, കോണ്‍ഫറന്‍സ് വിസ, മെഡിക്കല്‍ അറ്റന്റന്റ് വിസ എന്നിവക്കാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം പ്രാബല്യത്തിലായത്.

https://indianvisaonline.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷയില്‍ വ്യക്തി വിവരങ്ങള്‍ പൂരിപ്പിച്ച് ഓണ്‍ലൈന്‍ ആയി പണമടച്ചാല്‍ വിസ 24 മണിക്കൂറിനകം റജിസ്റ്റര്‍ ചെയ്ത ഇമെയിലില്‍ എത്തും. ഇതു പ്രിന്റെടുത്ത് ഇന്ത്യയിലെ വിമാനത്താവളത്തിലെത്തിയാല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിസ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യും. ഇന്ത്യയിലെത്തുമ്പോഴാണ് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുക.

ഇതുവരെ സൗദി പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കണമെങ്കില്‍ എംബസിയിലോ കോണ്‍സുലേറ്റിലോ നേരിട്ടെത്തി ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടതുണ്ടായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് ഇ വിസ സംബന്ധിച്ച നടപടികള്‍ക്ക് തുടക്കമായത്. ഒമാന്‍, ഖത്തര്‍, യു.എ.ഇ എന്നീ ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ 132 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് ഇ വിസ നിലവിലുണ്ട്.

 

Latest News