Sorry, you need to enable JavaScript to visit this website.

#metoo വിന് പിന്നാലെ #mentoo വും, കരൺ ഒബ്‌റോയിക്കെതിരെ പരാതി നൽകിയ യുവതിയെ അറസ്റ്റ് ചെയ്തു 

മുംബൈ - ഇന്ത്യൻ ടെലിവിഷൻ താരം കരൺ ഒബ്രോയ്ക്കെതിരെ പീഢനക്കേസ് നൽകിയ യുവതിയെ ഓഷിവാര  പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ പരാതി നൽകുകയും സ്വയം ആക്രമണം ആസൂത്രണം ചെയ്യുകയും ചെയ്തു എന്ന കാരണം ആരോപിച്ചാണ് അറസ്റ്റ്. 

മുംബൈയിൽ താന്ത്രിക വൈദ്യം നടത്തുകയാണ് അറസ്റ്റിലായ പരാതിക്കാരി. പീഢനക്കേസിന്  പിന്നാലെ കഴിഞ്ഞ മെയ് 25 ന് പ്രഭാത സവാരിക്കിടെ താൻ ആക്രമിക്കപ്പെട്ടു എന്ന് പരാതിയും ഇവർ നൽകിയിരുന്നു. ബൈക്കിലെത്തിയ 2 പേർ കത്തി കൊണ്ട് മുറിവേൽപ്പിക്കുകയും പീഢനക്കേസ് പിൻവലിച്ചില്ലെങ്കിൽ ആസിഡ് ഒഴിക്കും എന്ന ഭീഷണിപ്പെടുത്തിയും ചെയ്തതായി പരാതിയിൽ പറയുന്നു. 

പോലീസ് നടത്തിയ അന്വേഷണത്തിൽ ബൈക്ക് നാടകം ഇവർ തന്നെ ആസൂത്രണം ചെയ്തതാണെന്ന് കണ്ടെത്തി. പരാതിക്കാരിയുടെ വക്കീലിന്റെ ബന്ധുവായിരുന്നു ബൈക്കിലുണ്ടായിരുന്നവരിൽ ഒരാൾ. ആക്രമണ നാടകം നടത്താനായി 10000 രൂപ കൈപ്പറ്റിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചു. 

എന്നാൽ അഭിഭാഷകൻ ചതിച്ചതാണെന്നാണ് യുവതി പറയുന്നത്. കൂടുതൽ അന്വേഷണം വേണമെന്ന് കമ്മീഷണർക്ക് എഴുതിയിട്ടുണ്ടെന്നും അവർ പറഞ്ഞു.  

അതെ സമയം #mentoo മൂവ്മെന്റിന്റെ ഭാഗമായി നടത്തിയ ധർണയിൽ കരൺ ഒബ്‌റോയ് പങ്കെടുത്തു. 

Latest News