Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഐ.എസ്.ഐ മേധാവിയായി ലെഫ്.ജനറൽ ഫായിസ് ഹമീദ്

 ഇസ്ലാമബാദ് - പാകിസ്ഥാൻ ചാര ഏജൻസി ഐ.എസ്.ഐ യുടെ പുതിയ മേധാവിയായി ലെഫ്.ജനറൽ ഫായിസ് ഹമീദ് ചുമതലയേറ്റു. പാകിസ്ഥാൻ സൈന്യത്തിലെ പല ഉന്നതരുടെയും മാറ്റങ്ങളുടെ ഭാഗമായാണ് ഇന്റർ സർവീസസ് ഇന്റലിജൻസ് ഡയറക്ടർ ജനറലായി ഹമീദിനെ നിയമിച്ചത് 

ലെഫ്.ജനറൽ അസീം മുനീറിനു പകരമായാണ് ഫായിസ് ഹമീദിനെ നിശ്ചയിച്ചത്. അസീം മുനീറിനെ ഗുജ്ജർവാലയിലെ കോർപ്സ് കമാൻഡർ ആയി നിയമിച്ചു. മുൻഗാമിയായ നവീദ് മുഖ്താർ വിരമിച്ചതിന് ശേഷം കഴിഞ്ഞ വർഷം ഒക്ടോബറിലാണ്  ഐ.എസ്.ഐ  മേധാവിയായി മുനീറിനെ നിയമിക്കുന്നത്.  ഐഎസ്ഐയുടെ ഡയറക്ടർ ജനറൽ സ്ഥാനത്തിന്റെ മൂന്ന് വർഷത്തെസേവനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇപ്പോഴത്തെ മാറ്റം എന്തിനാണെന്ന് വ്യക്തമല്ല.

ഏപ്രിൽ 12 ന് പാകിസ്ഥാൻ ആർമി, അന്നത്തെ ജനറൽ മേജർ ഹമീദിനെ ലെഫ്റ്റനന്റ് ജനറൽ പദവിയിലേക്ക് ഉയർത്തുകയും അദ്ദേഹത്തെ ആ മാസം അവസാനം ജനറൽ ഹെഡ്ക്വാർട്ടേഴ്സിൽ (ജിഎച്ച്ക്യു) അഡ്ജന്റന്റ് ജനറലായി നിയമിക്കുകയും ചെയ്തു. മുമ്പ് ഐ.എസ്.ഐയുടെ കൗണ്ടർ ഇന്റലിജൻസ് വിഭാഗത്തിന്റെ തലവനായിരുന്നു.

ഉന്നത ജനറലുകളുടെ പോസ്റ്റിംഗുകളിൽ നിരവധി മാറ്റങ്ങൾ പാകിസ്ഥാൻ സൈന്യം പ്രഖ്യാപിച്ചിട്ടുണ്ട്. ലഫ്റ്റനന്റ് ജനറൽ സാഹിർ ഷംഷാദ് മിർസയെ ജിഎച്ച്ക്യുവിൽ അഡ്ജസ്റ്റന്റ് ജനറലായി നിയമിച്ചു. ലഫ്റ്റനന്റ് ജനറൽ ആമിർ അബ്ബാസിയെ ജിഎച്ച്ക്യുവിൽ ക്വാർട്ടർ മാസ്റ്ററായി തിരഞ്ഞെടുത്തു. ലഫ്റ്റനന്റ് ജനറൽ മൊസാം ഇജാസിനെ ജിഎച്ച്ക്യുവിൽ എഞ്ചിനീയർ-ഇൻ-ചീഫ് ആയി തിരഞ്ഞെടുത്തു.

Latest News