പാക്കിസ്ഥാന് മറ്റൊരു തിരിച്ചടി; ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി മന്ത്രിമാര്‍

ന്യൂദല്‍ഹി- ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെ പാരാജയപ്പെടുത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭനന്ദനങ്ങളമായി കേന്ദ്ര മന്ത്രിമാര്‍. പാക്കിസ്ഥാന് മറ്റൊരു അടി കൂടി നല്‍കിയ ടീം ഇന്ത്യയെ  കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിധിന്‍ ഗഡ്കരി, കിരണ്‍ റിജിജു  തുടങ്ങിയവര്‍ അഭിനന്ദിച്ചു. ഇംഗ്ലണ്ടില്‍ നടന്ന മത്സരത്തില്‍  89 റണ്‍സിനാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്.

പാക്കിസ്ഥാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറ്റൊരു അടി നല്‍കിയിരിക്കുന്നു. ഫലം പതിവു പോലെത്തന്നെയാണ്. ഈ മികച്ച പ്രകടനത്തിന് എല്ലാ ടീമംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. അവര്‍ ആഘോഷങ്ങളിലാണ്- അമിത് ഷാ ട്വീറ്റ് ചെയ്തു.

പാക്കിസ്ഥാനുമായുള്ള മത്സരത്തില്‍ വിജയിച്ച ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം നടത്തിയത്. ഇന്ത്യന്‍ ടീമിനെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു- രാജ്നാഥ് സിംഗിന്റെ ട്വീറ്റ്. ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി  നിധിന്‍ ഗഡ്കരിയും കിരണ്‍ റിജുജുവും ട്വീറ്റ് ചെയ്തു.
പാക്കിസ്ഥാനെതിരായ  സമാനതകളില്ലാത്ത വിജയത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച്  കോണ്‍ഗ്രസും ട്വീറ്റ് ചെയ്തു.

 

Latest News