മാനന്തവാടി- ആദിവാസി യുവതിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍. പനമരം അഞ്ചുകുന്ന് കാപ്പംകുന്ന് അശ്വിന് ഹൗസില്‍ അശ്വിന് എ.പ്രസാദിനെയാണ്(32) ഡിവൈ.എസ്.പി പി.കുബേരന് നമ്പൂതിരി അറസ്റ്റുചെയ്തത്.
പ്രതിയുടെ വീട്ടില്‍ ജോലിക്കാരിയായിരുന്നു യുവതി. അശ്വിന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഭാര്യ കണ്ടതിനെത്തുടര്‍ന്നാണ് പീഡനം പുറത്തറിഞ്ഞത്. ഒളിവില്‍പോയ അശ്വിന് തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
മാനന്തവാടിയിലെത്തിച്ച പ്രതിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യു.പി.സ്കൂള്‍ അധ്യാപകനാണ് പ്രതി.






