അഹമ്മദാബാദ്- വ്യാജ വീഡിയോ ഷെയര്‍ ചെയ്ത് സ്വകാര്യ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഗുജറാത്തിലെ സ്വതന്ത്ര എം.എല്‍.എ ജിഗ്നേഷ് മേവാനിക്കെതിരെ കേസ്.
വല്‍സഡ് ആസ്ഥാനമായുള്ള ആര്‍.എം.വി.എം സ്‌കൂളാണ് പരാതി നല്‍കിയത്. അര്‍ധ നഗ്നനായ ഒരു വിദ്യാര്‍ഥിയെ ഒരാള്‍ തല്ലുന്നതായിരുന്നു വീഡിയോ. തല്ലുന്നയാള്‍ വല്‍സഡ് സ്‌കൂളിലെ അധ്യാപകനാണെന്ന തരത്തിലാണ് മേവാനി ഷെയര്‍ ചെയ്തത്.
വഡ്ഗാം നിയമസഭാ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മേവാനി മേയ് 20 നാണ് വിവാദ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നത്.