ചക്കച്ചുള തൊണ്ടയില്‍ കുരുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

ഒറ്റപ്പാലം - ചക്കച്ചുള തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. തൃക്കങ്ങോട് ചോറോട്ടൂര്‍ മനക്കല്‍തൊടി വിജീഷിന്റെയും നിത്യയുടെയും ഏക മകന്‍ എട്ട് മാസം പ്രായമായ നവതേജാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ ടെയായിരുന്നു സംഭവം. വീട്ടില്‍വെച്ച് കുട്ടി ചുളയെടുത്ത് വായിലിടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ കണ്ണിയം പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest News