ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച രാഹുല്‍ ഗാന്ധിഒരാഴ്ചത്തെ അവധിക്കാലം ചെലവഴിക്കാന്‍ ലണ്ടനിലേക്ക് പറന്നു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ പരിഹാരമുണ്ടാക്കാനുള്ള നിരവധി വിഷയങ്ങളുണ്ട്. എന്നാല്‍ ദേശീയ അധ്യക്ഷ പദവി അലങ്കരിക്കുന്ന രാഹുല്‍ ഗാന്ധി അകന്നുനില്‍ക്കുകയാണ്. അദ്ദേഹം ലണ്ടനിലാണ്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ ഒരാഴ്ചക്കകം തിരിച്ചെത്തുമെന്നാണ് സൂചന.