സൗദിയില്‍ ട്രാഫിക് പോലീസ് വാഹനം മറിഞ്ഞ് ഉദ്യോഗസ്ഥന്‍ മരിച്ചു

റഫ്ഹ - സൗദി അറേബ്യയിലെ റഫ്ഹ-ലേന റോഡില്‍ ട്രാഫിക് പോലീസ് വാഹനം മറിഞ്ഞ് ഉദ്യോഗസ്ഥന്‍ മരിച്ചു. റഫ്ഹയില്‍നിന്ന് ഏഴു കിലോമീറ്റര്‍ ദൂരെയാണ് അപകടം. ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് പോലീസ് വാഹനം മറിയുകയായിരുന്നു. രണ്ടു ട്രാഫിക് പോലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ റഫ്ഹ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.

Latest News