ഫിൽറ്റർ ഓണാക്കി ലൈവ്, പാക്കിസ്ഥാൻ പത്രസമ്മേളനത്തിൽ ചിരിപ്പൂരം  

ഖൈബർ പക്തുന്ക്വ - സോഷ്യൽ മീഡിയയിൽ ചിരിയുടെ അമിട്ട് പൊട്ടിച്ച് പാക്കിസ്ഥാനിലെ ഖൈബർ പക്തുന്ക്വ പ്രവിശ്യയിൽ നടന്ന പത്ര സമ്മേളനം വൈറലായി. ഫേസ്‌ബുക്കിൽ ലൈവിനിടയിൽ 'ക്യാറ്റ് ഫിൽറ്റർ' ഓൺ ആയതോടെയാണ് ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയത്. 

പാക്കിസ്ഥാനിലെ രാഷ്ട്രീയ പ്രവർത്തകനായ ഷൗക്കത്ത് യൂസഫ്സായ് നടത്തിയ പത്ര സമ്മേളനത്തിലാണ് അബദ്ധം പറ്റിയത്. പെഷവാറിലെ പ്രവിശ്യാ മന്ത്രിസഭയിലെ തീരുമാനങ്ങളെക്കുറിച്ച് സംസാരിച്ചത് മുഴുവൻ ലൈവിൽ പ്രേക്ഷകരുടെ കൂട്ടച്ചിരിക്ക് വഴിയൊരുക്കി. 

Khyber Pakhtunkhwa governmnet did a live press conference with cat filters on Photo: Twitter/ Naila Inayat

പത്രപ്രവർത്തക നൈന ഇലായത്താണ് ആദ്യം ഫിൽറ്റർ ഒന്നായ കാര്യം ശ്രദ്ധയിൽ പെടുത്തിയത്.  ഷൗക്കത്തും കൂടെയുള്ളവരും 'പൂച്ചയായി' മാറുന്നത് കണ്ടതോടെ  ലൈവ് സ്ട്രീം ചിരിയരങ്ങായി മാറി. 

 

 

Latest News