Sorry, you need to enable JavaScript to visit this website.

നീതി ആയോഗ്: മമത ബാനർജിയും കെ.സി.ആറും പങ്കെടുക്കില്ല 

ന്യൂ ദൽഹി- പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന നീതി ആയോഗ് കൗൺസിൽ യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും പങ്കെടുക്കില്ല. രണ്ടാമത് അധികാരത്തിൽ വന്ന ശേഷം എൻ.ഡി. എ സർക്കാരിന്റെ ആദ്യത്തെ നീട്ടി ആയോഗ് യോഗമാണ് ഇന്ന് ചേരുന്നത്. 

ചില പ്രത്യേക അജണ്ടകൾ മാത്രം സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്യണമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നത്  സ്വീകരിക്കാനാവില്ല എന്ന കാരണമുന്നയിച്ചാണ് മമത യോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നത്.  നീതി ആയോഗ്  ഫലവത്തല്ലെന്നും സംസ്ഥാന പദ്ധതികളെ പിന്തുണയ്ക്കാനുള്ള സാമ്പത്തിക അധികാരം അതിനില്ലെന്നും മമത അഭിപ്രായപ്പെട്ടു. 

തെലങ്കാനയിൽ നടക്കുന്ന ഇറിഗേഷൻ പദ്ധതിയുടെ ഉദ്ഘടാനവു മായി ബന്ധപ്പെട്ട് തിരക്കാണെന്നാണ് കെ.സി.ആർ അറിയിച്ചിരിക്കുന്നത്. ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കാനായി മോഡിയുമായി കൂടിക്കാഴ്ച നടത്താനുദ്ദേശിച്ചിരുന്നെങ്കിലും നടന്നില്ല. സത്യപ്രതിജ്ഞ ചടങ്ങിൽ നിന്നും കെ.സി.ആർ വിട്ടുനിന്നിരുന്നു. 

രാഷ്ട്രപതി ഭവനിലാണ് നീതി ആയോഗ് കൗൺസിൽ യോഗം നടക്കുന്നത്. കേന്ദ്ര മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. സാമ്പത്തിക പരിഷക്കരണങ്ങള്‍, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍, കര്‍ഷിക പ്രശ്നങ്ങള്‍, വരൾച്ച എന്നിവ ചർച്ചയാക്കും. മഴവെള്ള സംഭരണം, വരൾച്ചാ ദുരിതാശ്വാസം, മാവോയിസ്റ്റ് തീവ്രവാദമടക്കമുള്ള ആഭ്യന്തര സുരക്ഷാ ഭീഷണി എന്നിവയും യോഗത്തിൻറെ അജണ്ടയിലുണ്ട്. 

Latest News