സിറിയയില്‍ തീവെപ്പും ആയുധം; ഗോതമ്പു പാടങ്ങളില്‍ തീ പടരുന്നു-video

ദമസ്‌കസ്- സിറിയയില്‍ ആയിരക്കണക്കിന് ഹെക്ടര്‍ കൃഷി ഭൂമി തീപ്പിടിച്ച് നശിക്കുന്നു. ചൂട് കഠിനമായതിനുശേഷമാണ് ഇദ്‌ലിബ് അടക്കമുള്ള പ്രവിശ്യകളില്‍ കൃഷി ഭൂമിയില്‍ അഗ്നിബാധ തുടങ്ങിയതെങ്കിലും സിറിയന്‍ യുദ്ധത്തിലെ ആയുധമായും തീവെപ്പ് മാറിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പ്രധാന വിളകളായ ഗോതമ്പും ബാര്‍ലിയുമാണ് കത്തിനശിക്കുന്നത്. വിമത നിയന്ത്രണത്തിലുള്ള ഇദ്‌ലിബിലേയും ഹാമയിലേയും ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ സേനയും സഖ്യകക്ഷികളും മനഃപൂര്‍വം തീയിടുകയാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Latest News