ലിഫ്റ്റ് നന്നാക്കുന്നതിനിടെ അപകടം; റിയാദില്‍ മലയാളി യുവാവ് മരിച്ചു

റിയാദ്- ലിഫ്റ്റ് നന്നാക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട് കാരാകുര്‍ശി സ്വദേശിയും പരേതനായ ശ്രീധരന്റെ മകനുമായ പറയന്‍ കുന്നത്ത് മധു (30) ആണ് മരിച്ചത്.
ആറ് വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം സ്വകാര്യ സ്ഥാപനത്തിലുണ്ടായ അപകടത്തിലാണ് മരിച്ചത്. അവിവാഹിതനാണ്. അമ്മ: ദേവകി. സഹോദരി: പ്രിയ.

 

Latest News