എ.ടി.എമ്മില്‍ പണമില്ലെങ്കില്‍  ബാങ്കിന് പിഴ 

ന്യൂദല്‍ഹി-ബാങ്കുകള്‍ നടത്തുന്ന എടിഎം ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും സൗകര്യപ്രദമാക്കാനുള്ള നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. പൈസ പിന്‍വലിക്കാന്‍ ഇന്ന് ഉപഭോക്താക്കള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് എടിഎമ്മുകളെയാണ്. എന്നാല്‍ ചില ബാങ്കുകളുടെ  എടിഎമ്മുകളില്‍ ദിവസങ്ങളോളം പൈസ ഉണ്ടാവാറില്ല. ഗ്രാമീണ മേഖലകളില്‍ ഇത് സാധാരണവുമാണ്. ബാങ്കുകളുടെ ഈ അനാസ്ഥയെ നിയന്ത്രിക്കാനുള്ള പുതിയ നീക്കമാണ് ആര്‍.ബി.ഐ മുന്നോട്ടു വച്ചിരിക്കുന്നത്. എടിഎം കാലിയാക്കിയിട്ടാല്‍ ബാങ്കുകള്‍ക്ക് കടുത്ത പിഴ ചുമത്താനാണ് റിസര്‍വ് ബാങ്ക് നീക്ക0. മൂന്നു മണിക്കൂറിലേറെ എടിഎമ്മുകളില്‍ പണമില്ലാത്ത അവസ്ഥ വന്നാല്‍ പിഴ ചുമത്തുമെന്നും അത് മേഖല അടിസ്ഥാനത്തില്‍ ചുമത്താനുമാണ് ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എടിഎമ്മുകളിലുള്ള പണത്തിന്റെ  അളവ് സംബന്ധിച്ച സൂചന നല്‍കുന്ന സെന്‍സറുകള്‍ സ്ഥാപിക്കണം. അവധി ദിനങ്ങളില്‍ എടിഎമ്മുകള്‍ കാലിയാകുന്നത് ചെറുകിട നഗരങ്ങളിലും ഗ്രാമീണ മേഖലയിലും പതിവാകുന്ന സാഹചര്യത്തില്‍ കൂടിയാണ് ആര്‍.ബി.ഐയുടെ ഈ നിര്‍ദേശം.

Latest News