ഗോഹട്ടി- ദേശീയ പൗരത്വ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസണിസ്(എൻ.ആർ.സി)ന്റെ രണ്ട് ഉദ്യോഗസ്ഥരെ അസം പോലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തു. എൻ.ആർ.സി ഫീൽഡ് ലെവൽ ഉദ്യോഗസ്ഥൻ സയിദ് ഷാജഹാനെയാണ് അറസ്റ്റ് ചെയ്തത്. ഖാജരി ഘോഷ് ഗുപ്ത എന്ന സ്ത്രീയിൽനിന്ന് പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഗുപ്തയുടെ എൻ.ആർ.സി പട്ടികയിലെ സാങ്കേതിക തിരുത്തുകൾ മാറ്റുന്നതിന് വേണ്ടിയായിരുന്നു തുക വാങ്ങിയത്. പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഗുപത് അഴിമതി വിരുദ്ധ വിഭാഗത്തെ സമീപിക്കുകയായിരുന്നു. ഇയാൾക്ക് പുറമെ രാഹുൽ പരാഷർ എന്നയാളെയും പോലീസ് അറസ്റ്റു ചെയ്തു. ഇയാളും ഗുപ്തയിൽനിന്ന് കൈക്കൂലി വാങ്ങിയിരുന്നു.