Sorry, you need to enable JavaScript to visit this website.

മാലേഗാവ് സ്ഫോടനം: 4 പ്രതികൾക്ക് ബോംബെ ഹൈക്കോടതിയുടെ ജാമ്യം 

മുംബൈ - 2006 ലെ മാലേഗാവ് സ്‌ഫോടനത്തിൽ പ്രതികളായിരുന്ന 4 പേർക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മനോഹർ നവാരിയ, രാജേന്ദ്ര ചൗധരി, ധാൻ സിങ്, ലോകേഷ് ശർമ എന്നിവർക്കാണ് ജാമ്യം നൽകിയത്. 3 വർഷങ്ങൾക്കു  മുൻപ് ലോകേഷിനെയും ധാനിനെയും എൻ.ഐ.എ വിട്ടയച്ചിരുന്നു. 

മഹാരാഷ്ട്ര എ.ടി.എസ്, സിബിഐ, എൻഐഎ തുടങ്ങീ മൂന്നു ഏജൻസികളാണ് 2006 ൽ നടന്ന മലേഗാവ് സ്ഫോടനം വർഷങ്ങളോളം അന്വേഷിച്ചത്. ഇപ്പോൾ എൻ.ഐ.എ മാത്രമാണ് അന്വേഷണത്തിനുള്ളത്. 

അജ്മീർ ഷെരീഫ് മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ പ്രതിയായ സ്വാമി അസീമാനന്ദ 2010 ൽ മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തിയതിനെത്തുടർന്ന് 2011 ലാണ്  കേസ് എൻ‌ഐ‌എയ്ക്ക് കൈമാറിയത് . 

Latest News