Sorry, you need to enable JavaScript to visit this website.

മരണത്തെ കളിയാക്കുന്ന മെസേജുകൾ നീക്കം ചെയ്യുമെന്ന് ഫേസ്‌ബുക്ക് 

കാലിഫോർണിയ - മരണത്തെ തമാശയാക്കുന്നതും നിന്ദ്യമായി ചിത്രീകരിക്കുന്നതുമായ മെസേജുകൾ നീക്കം ചെയ്യുമെന്ന് ഫേസ്‌ബുക്ക്. ഇത്തരം മെസേജുകളും കമൻറുകളും ഇനി മുതൽ റിപ്പോർട്ട് ചെയ്യാൻ സാധിക്കുമെന്ന് ഫേസ്‌ബുക്ക് അസിസ്റ്റന്റ് മാനേജർ ലോറ ഹെർണാണ്ടസ് പറഞ്ഞു. 

ദീർഘ കാലം അസുഖ ബാധിതരായവർ മരിക്കുമ്പോൾ,  ആശ്വാസമായി എന്ന തരത്തിലുള്ള കമന്റുകൾ സാധാരണയായി  ഉണ്ടാകാറുണ്ട്. എന്നാൽ, അത്തരത്തിലുള്ള മെസേജുകളും കമന്റുകളും ഉറ്റവർക്ക് വേദനയുണ്ടാക്കുന്നതിനാൽ  ഇത് പ്രോത്സാഹിപ്പിക്കില്ല, ലോറ പറഞ്ഞു. 

മരിച്ചു പോയവരുടെ ബന്ധുക്കൾക്ക് ഇത്തരം മെസേജുകളിലും കമന്റുകളിലും അവഹേളനം (ഹരാസ്മെന്റ്) റിപ്പോർട്ട് ചെയ്യാവുന്നതാണ്. പ്രശസ്തമായ മരണങ്ങളിലും ഇത് ബാധകമാണെന്ന് ഫേസ്‌ബുക്ക് അറിയിച്ചു. 

മരണപ്പെട്ടവരുടെ പ്രൊഫൈലുകൾ മെമ്മോറലൈസ് ചെയ്യാനും അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാനും നിലവിൽ ഫേസ്ബബുക്കിൽ സംവിധാനമുണ്ട്. . 

Latest News