Sorry, you need to enable JavaScript to visit this website.

അസീറില്‍ അഞ്ച് ഡ്രോണുകള്‍ സൗദി വ്യോമസേന വെടിവെച്ചിട്ടു

റിയാദ്- സൗദി അറേബ്യയുടെ ദക്ഷിണ അതിര്‍ത്തി മേഖലയായ അസീര്‍ ലക്ഷ്യമിട്ട് യെമനിലെ ഹൂത്തി ഭീകരര്‍ അയച്ച അഞ്ച് ഡ്രോണുകള്‍ തകര്‍ത്തതായി അറബ് സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലികി അറിയിച്ചു. സൗദി വ്യോമ പ്രതിരോധ സേനയാണ് ഡ്രോണ്‍ ആക്രമണ ശ്രമം ഫലപ്രദമായി തകര്‍ത്തതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് അബഹ എയര്‍പോര്‍ട്ടും ഖമീസ് മുശൈത്ത് പട്ടണവും ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണ നീക്കം നടന്നത്. അബഹ അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിമാനങ്ങളെ ബാധിച്ചിട്ടില്ലെന്നും കേണല്‍ മാലികി പത്രക്കുറിപ്പില്‍ പറഞ്ഞു.

നാല് ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യകള്‍ ഖമീസ് മുശൈത്തിനുനരെ ആക്രമണം നടത്തുന്നത്. കഴഞ്ഞ തിങ്കളാഴ്ച നഗരത്തിനുനേരെ വന്ന രണ്ട് ഡ്രോണുകള്‍ വ്യോമസേന വെടിവെച്ചിട്ടിരുന്നു.


ഇറാനെതിരെ നിലപാട് കടുപ്പിച്ച്

സൗദി; അന്താരാഷ്ട്ര സമൂഹം കടമ നിറവേറ്റണം

 

Latest News