ജയ്പുര്‍- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തൂത്തുവാരിയ രാജസ്ഥാനില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു നേട്ടം. 16 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എട്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. അഞ്ച് സീറ്റുകളില്‍ ബി.ജെ.പി ജയിച്ചപ്പോള്‍, മൂന്നിടത്ത് സ്വതന്ത്രന്മാര്‍ക്കാണ് വിജയം.
ആള്‍വാര്‍, ഭരത്പുര്‍, ഭില്‍വാര, ബുണ്ടി, ചുരു, ധോല്‍പുര്‍, ഹനുമാന്‍ഗഢ്, ജയ്പുര്‍, കരൗളി, ശ്രീഗംഗാനഗര്‍ എന്നിവിടങ്ങളിലെ വാര്‍ഡുകളില്‍ ജൂണ്‍ പത്തിനാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.






