Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡോക്ടറെ ആക്രമിച്ചതിനെതിരെ നാളെ രാജ്യ വ്യാപക പ്രതിഷേധമെന്ന് ഐ.എം.എ

കെൽക്കൊത്ത -  വിദ്യാർത്ഥിയായ ഡോക്ടറെ അക്രമിച്ചതിനെതിരെ നാളെ രാജ്യ വ്യാപകമായി പ്രതിഷേധിക്കുമെന്ന് ഐ.എം.എ. കൊൽക്കൊത്തയിൽ എൻ.ആർ.എസ് മെഡിക്കൽ കോളേജ് വിദ്യാർത്ഥി  പരിബഹ മുഖർജിയാണ്  ആൾക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്. ആക്രമണത്തിൽ  ഡോക്ടറുടെ തലയ്ക്ക് ഗുരുതരമായ  പരുക്ക് പറ്റിയിട്ടുണ്ട്. 

ഇന്നലെയാണ്  എൻ.ആർ.എസ് മെഡിക്കൽ കോളജിൽ ഇന്റേണ്ഷിപ് ചെയ്യുന്ന പരിഹബ മുഖർജി ആക്രമിക്കപ്പെടുന്നത്. മെഡിക്കൽ കോളേജിലെ ചികിത്സക്കിടയിൽ രോഗി മരിച്ച കാരണത്തിനായിരുന്നു ആക്രമണം. ഇഷ്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. തലയോട്ടിയിൽ ആഴത്തിലുള്ള  വിടവുണ്ടായി ഗുരുതരമായ അവസ്ഥയിലാണ് ഡോക്ടറിപ്പോൾ. 

പ്രതിഷേധത്തിന്റെ ഭാഗമായി ഐ.എം.എയുടെ എല്ലാ സംസ്ഥാന ശാഖകളിലും 10 നും 12നും ഇടയ്ക്ക് ധർണ നടത്തും. പ്രധാനമന്ത്രിക്ക് അയക്കാനുള്ള മെമ്മോറാണ്ടം കളക്ടർമാർക്ക്  കൈമാറും. അതിലൂടെ,  ഡോക്ടർമാർക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഉചിതമായ സുരക്ഷ നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോടും  ആഭ്യന്തരമന്ത്രിയോടും ആവശ്യപ്പെടും.  പ്രതിഷേധ സൂചകമായി രാജ്യത്തെ എല്ലാ ഡോക്ടർമാരും നാളെ കറുത്ത ബാഡ്ജ് ധരിക്കുമെന്നും ഐ.എം.എ തെലങ്കാന വിങ് പ്രസിഡന്റ് ഡോ.സഞ്ജീവ് സിങ് യാദവ് അറിയിച്ചു. 

Latest News