ജിദ്ദയിലും ജിസാനിലും ശക്തമായ പൊടിക്കാറ്റ്; ജാഗ്രതക്ക് നിര്‍ദേശം

ജിദ്ദ- ജിദ്ദയുടെ വിവിധ ഭാഗങ്ങളിലും ജിസാന്‍ പ്രവിശ്യയിലും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ജിസാന്‍ പ്രവിശ്യയില്‍ ബുധനാഴ്ച രാത്രിയും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.ജിസാനില്‍ അബുഅരീഷ്, ദര്‍ബ്, ബെയ്ഷ്, സബിയ എന്നിവിടങ്ങളിലാണ്  പൊടിക്കാറ്റ് അനുഭവപ്പെട്ടത്. അഹദുല്‍മസാരിഹ്, ദായിര്‍, ബനീമാലിക്, അല്‍റയ്‌സ്, അല്‍ഈദാബി, ഫീഫാ, ഹറൂബ് എന്നിവിടങ്ങളില്‍ പൊടിക്കാറ്റിന്റെ അകമ്പടിയോടെ കനത്ത മഴക്ക് സാധ്യതയുണ്ട്. മഴയും പൊടിക്കാറ്റും കണക്കിലെടുത്ത് സുരക്ഷാമുന്‍കരുതലുകള്‍ പാലിക്കാന്‍ വിദേശികളും സ്വദേശികളും ശ്രദ്ധിക്കണമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

 

Latest News