ഭക്ഷണത്തിന് പകരം സെക്‌സ് 

ലണ്ടന്‍-സെക്‌സിനായി ആഹാരം പങ്കുവയ്ക്കുന്നവയാണ് പഴംതീനി വവ്വാലുകളെന്ന് കറന്റ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്. വവ്വാലുകള്‍ കൂട്ടമായി കഴിയുന്ന മൂന്ന് ഇടങ്ങളില്‍ ഒരു വര്‍ഷത്തോളം പഠനം നടത്തിയാണ് വിചിത്രമായ രീതികളെ കുറിച്ച് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ആണ്‍ പഴം തീനി വവ്വാലുകള്‍ തങ്ങള്‍ ശേഖരിച്ച ഭക്ഷണം സ്വന്തം വായില്‍ നിന്നുമെടുക്കാന്‍ പെണ്‍വവ്വാലുകളെ അനുവദിക്കുന്നതായി നിരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. 
ഇതേ തുടര്‍ന്ന് നടത്തിയ നിരന്തരമായ നിരീക്ഷണത്തിലൂടെയാണ് ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.
ആണ്‍ വവ്വാലുകളുടെ വായില്‍ നിന്ന് ആഹാരം സ്വീകരിക്കുന്നവരില്‍ ഭൂരിഭാഗവും പെണ്‍ വവ്വാലുകളാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ യോസ്സി യൊവല്‍ പറഞ്ഞു.ഇതോടെ, ഇണ ചേരുന്നതിന് മൂന്നുമാസം മുന്‍പ് വവ്വാലുകളെ നിരീക്ഷണത്തിന് വിധേയമാക്കി.
ആണ്‍ വവ്വാലുകള്‍ ഭക്ഷണം ശേഖരിക്കുന്നതു മുതല്‍ നിരീക്ഷണ0 നടത്തുകയും ഏറ്റവും അധികം ബന്ധമുള്ള ആണ്‍ വവ്വാലുകളുമായാണ് പെണ്‍ വവ്വാലുകള്‍ ഇണചേരുന്നതെന്ന് കണ്ടെത്തുകയും ചെയ്തു. പെണ്‍ വവ്വാലുകള്‍ പ്രസവിക്കുന്നത് ഭക്ഷണം സ്വീകരിച്ച ആണ്‍ വവ്വാലുകളില്‍ നിന്നാണെന്നും അങ്ങനെ ആഹാരത്തിന് പകരമായി സെക്‌സ് എന്നത് ശരിവെയ്ക്കുന്നതായിരുന്നു ഗവേഷണ ഫലം.പെണ്‍ വവ്വാലുകള്‍ പുരുഷ ഇണയെ അപൂര്‍വമായി മാത്രമേ മറ്റുള്ളവരുമായി പങ്കുവെക്കുന്നുള്ളൂവെന്നും പഠനത്തില്‍ കണ്ടെത്തി. വ്യക്തിപരമായ ഇഷ്ടം അനുസരിച്ചാണ് ഇണയെ പെണ്‍ വവ്വാലുകള്‍ കണ്ടെത്തുന്നതെന്നും പഠനത്തില്‍ കണ്ടെത്തി.

Latest News