ന്യൂദല്‍ഹി-ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയുണ്ടായെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെ യോഗം സംഘടനകാര്യ ചുമതലയുള്ള നേതാവ് കെ.സി വേണുഗോപാല്‍ വിളിക്കുമെന്നും സുര്‍ജവാല വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പേട്ടല്‍, ഗുലാം നബി ആസാദ് അടമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.ജമ്മുകശ്മീര്‍, മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് 6 മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.