തിരുവനന്തപുരം- പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തിയ ശേഷം അതിഥികളെ സൽക്കരിക്കാൻ ചെലവിട്ടത് ഒരു കോടിയോളം രൂപ. 99,66,665 രൂപയാണ് സർക്കാർ ചെലവിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കൂടുതൽ തുക ചെലവിട്ടത്. 26, 56,083 രൂപ പിണറായി ചെലവിട്ടു. രണ്ടാം സ്ഥാനത്ത് കൃഷി മന്ത്രി വി.എസ് സുനിൽ കുമാറാണ്. 6,90,568 രൂപ.
മറ്റു മന്ത്രിമാർ
- എ.കെ ബാലൻ 5,05,661
- ഇ. ചന്ദ്രശേഖരൻ 5,71,681
- കെ.ടി ജലീൽ 2,38,096
- കടകംപള്ളി സുരേന്ദ്രൻ 4,82,000
- കെ.കെ കൃഷ്ണൻ കുട്ടി 31,008
- ജെ. മേഴ്‌സിക്കുട്ടിയമ്മ 4,83, 566
- എ.സി മൊയ്തീൻ 204,341
- കെ. രാജു 3,84,375
- രാമചന്ദ്രൻ കടന്നപ്പള്ളി 2,75,468
- ടി.പി രാമകൃഷ്ണൻ 4,11,298
- സി രവീന്ദ്രനാഥ് 1,01,511
- എ.കെ ശശീന്ദ്രൻ 2,48699
- കെ.കെ ശൈലജ 5,82,266
- ജി. സുധാകരൻ 37,767
- പി. തിലോത്തമൻ 4,58108
- ടി.എം തോമസ് ഐസക് 5,88,959
- എം.എം മണി 2,88,452
- ഇ.പി ജയരാജൻ 1,49,799
- മാത്യു ടി തോമസ് 4,76,664
- തോമസ് ചാണ്ടി 1,00,295






