പഴയങ്ങാടി- പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ സ്വകാര്യബസ് കണ്ടക്ടർ അറസ്റ്റിൽ. പട്ടുവം സ്വദേശിയും പുതിയങ്ങാടി കുണ്ടായി ഇട്ടമ്മലിൽ താമസക്കാരനുമായ കെ.രതീഷിനെ(39)യാണ് പഴയങ്ങാടി പോലീസ് അറസ്റ്റു ചെയ്തത്.
പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനാലുകാരിയെയാണ് പീഡിപ്പിച്ചത്. ചൈൽഡ് ലൈൻ അധികൃതരാണ് ഈ വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പോക്‌സോ വകുപ്പനുസരിച്ചാണ് കേസ്. ഇയാളെ റിമാന്റ് ചെയ്തു.






