ഒരു കോടിയിലേറെ രൂപ തടഞ്ഞുവെച്ച ബാങ്ക് നിലപാട് മാറ്റി; എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ഫിറോസ്-video

പാലക്കാട്- അപകടത്തില്‍ പെട്ടവരുടെ ചികിത്സക്കായി സ്വരൂപിച്ച പണം ബാങ്ക് തഞ്ഞുവെച്ച പ്രശ്‌നം പരിഹരിച്ചതായി പ്രശസ്ത ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പില്‍ അറിയിച്ചു. സമൂഹമാധ്യമത്തിലൂടെ ഉയര്‍ന്ന വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് ബാങ്ക് ഓഫ് ഇന്ത്യ പ്രശ്‌നം പരിഹരിക്കാന്‍ തയാറായതെന്ന് ഫിറോസ് ഫെയ്‌സ് ബുക്ക് ലൈവില്‍ പറഞ്ഞു.
രാഷ്ട്രീയമായി എതിര്‍ത്തവര്‍ക്കും ഫിറോസ് വീഡിയോയില്‍ മറുപടി നല്‍കിയിട്ടുണ്ട്.  

ആലത്തൂരില്‍നിന്ന് ഒറ്റപ്പാലത്തേക്ക് വരുന്ന വഴി ബൈക്കപകടത്തില്‍ പെട്ട കുട്ടികള്‍ക്കുവേണ്ടിയാണ് 34 മണിക്കൂര്‍ കൊണ്ട് ഒരു കോടി 17 ലക്ഷം രൂപ ശേഖരിച്ചിരുന്നത്.

 

Latest News