പീഡന പരാതി നല്‍കിയ യുവതിയെ  എം.എല്‍.എ വിവാഹം ചെയ്തു 

അഗര്‍ത്തല-പീഡന പരാതി നല്‍കിയ യുവതിയെ വിവാഹം ചെയ്ത് എംഎല്‍എ. ത്രിപുരയിലെ ഭരണകക്ഷിയായ ബി.ജെ.പിയുടെ സഖ്യകക്ഷി ഐപിഎഫ്ടി എംഎല്‍എ ധനഞ്ജയ് ത്രിപുരയാണ് തനിക്കെതിരെ പരാതി നല്‍കിയ യുവതിയെത്തന്നെ വിവാഹം ചെയ്തത്. മേയ് 20നാണ് യുവതി അഗര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്. എംഎല്‍എ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും എന്നാല്‍, ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തയാറല്ലെന്നുമായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് പോലീസ് റിമവാലി എംഎല്‍എയായ ധനഞ്ജയ് ത്രിപുരയ്‌ക്കെതിരേ കേസെടുത്തു. എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ത്രിപുര ഹൈക്കോടതി തള്ളുകയും ചെയ്തു. ഒടുവില്‍ പാര്‍ട്ടി ഇടപെട്ട് കേസിന് ഒത്തുതീര്‍പ്പു ശ്രമം നടത്തുകയും യുവതിയുമായുള്ള വിവാഹത്തിന് എംഎല്‍എ തയാറാകുകയുമായിരുന്നു.

Latest News