കുഞ്ഞിന് "അന്ത്യയാത്ര" ഒരുക്കി ആനക്കൂട്ടം; കരളലിഞ്ഞു സോഷ്യൽ മീഡിയ

ന്യൂ ദൽഹി - കടുത്ത ഹൃദയ വികാരങ്ങൾ മനുഷ്യന് മാത്രമല്ല എന്ന് തെളിയിച്ച് ആനകളുടെ "വിലാപയാത്ര" സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മരിച്ച ആനക്കുഞ്ഞിനെ സംസ്കരിക്കാനായി  ആനക്കൂട്ടം എടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ  കസ്വാൻ ആണ് വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കു വച്ചത്. 

മരിച്ച കുഞ്ഞിനേയുമെടുത്തു റോഡിലേക്ക് വരുന്ന പെണ്ണാനയുടെ ദൃശ്യമാണ് ചിത്രത്തിൽ. അതിനെ അനുഗമിച്ച് എത്തുന്ന ആനക്കൂട്ടം കാടിനുള്ളിലേക്ക് പോകുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമായിട്ടില്ല. 

 

 

Latest News