അഞ്ചല്‍- റിട്ട. ഹെഡ് മാസ്റ്ററും പൗരപ്രമുഖനുമായ കൊല്ലം അഞ്ചല്‍ കരുകോണ്‍ തെങ്ങുവിളയില്‍ എച്ച്.അബ്ദുല്‍ മജീദ് (86) നിര്യാതനായി. കരുകോണ്‍ ഗവ. ഹൈസ്‌കൂള്‍, അഞ്ചല്‍ വെസ്റ്റ് ഹൈസ്‌കൂള്‍, കടക്കല്‍ ഹൈസ്‌കൂള്‍, കുളത്തുപ്പുഴ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. കരുകോണ്‍ ഹൈസ്‌കൂളില്‍നിന്നാണ് ഹെഡ് മാസ്റ്ററായി വിരമിച്ചത്. അലയമണ്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റായിരുന്നു.
ഭാര്യ: കരുകോണ്‍ എച്ച്.എസ്.എസ് റിട്ട. അധ്യാപിക എം.ആരിഫാ ബീവി. മക്കള്‍: എ.എം. സജിത്ത് (മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം, ജിദ്ദ), സുജ, ഷീജ (ഹസന്‍ ഗസാവി ഹോസ്പിറ്റല്‍, ജിദ്ദ). മരുമക്കള്‍: പി.എം. മായിന്‍ കുട്ടി (മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം, ജിദ്ദ), എസ്. സീനത്ത് ( അധ്യാപിക, പുനലൂര്‍ എച്ച്.എസ്.എസ്), സജീവ് എം.എച്ച് (മദീന).






