എം.എല്‍.എയുടെ സെക്‌സി ഡാന്‍സ് വൈറലായി 

ഇംഫാല്‍- ഡാന്‍സ് കളിക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്ന എംഎല്‍എയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്ത്യ-മ്യാ•ാര്‍ ബോര്‍ഡറിലെ മൊറെയില്‍ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രീയ ജനതാദള്‍ എംഎല്‍എ യദുവന്‍ഷ് കുമാര്‍ യാദവാണ് വീഡിയോയിലുള്ളത്. വളരെ ഉച്ചത്തില്‍ വച്ചിരിക്കുന്ന ഗാനത്തിനൊത്ത് നൃത്തം ചെയ്യാനാണ് പെണ്‍കുട്ടിയെ എംഎല്‍എ നിര്‍ബന്ധിക്കുന്നത്. പെണ്‍കുട്ടിയുടെ തോളിലൂടെ നിര്‍ബന്ധപൂര്‍വ്വം കൈയിടാന്‍ എംഎല്‍എ ശ്രമിക്കുന്നതും അവര്‍ ആ കയ്യെടുത്ത് മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.  യാദവിനൊപ്പം ബിജെപി നേതാവ് സച്ചിന്‍ പ്രസാദ് സിംഗ്, ജനതാദള്‍ പ്രവര്‍ത്തകരായ രാജ് കുമാര്‍ റായ്, രാജ പകര്‍ എന്നിവരുമുണ്ട്. പെണ്‍കുട്ടിയെ തൊടാനും കെട്ടിപിടിക്കാനുമൊക്കെ ഇവര്‍ ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ ഖജനാവിലെ പണമെടുത്തുള്ള സ്റ്റഡി ടൂറിനിടെയാണ് എം.എല്‍.എയുടെ കാമകേളികളെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Latest News