യു.പിയില്‍ ട്രെയിന്‍ തട്ടി നാല് മരണം 

ന്യൂദല്‍ഹി-ഉത്തര്‍പ്രദേശിലെ റെയില്‍വേ സ്‌റ്റേഷനില്‍ പാളംമുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ജീതു(20), ലാല്‍ചന്ദ്ര(21), സുരേന്ദ്ര(20),പിന്റു(18) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ആറ് പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറ്റാവ ജില്ലയിലുള്ള ബാല്‍റായി റെയില്‍വേസ്‌റ്റേഷനിലാണ് അപകടം സംഭവിച്ചത്. ട്രെയിനില്‍ വന്നിറങ്ങിയ ശേഷം പാളംമുറിച്ച് കടക്കുന്നതിനിടെ രാജധാനി എക്‌സ്പ്രസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വേണ്ട എല്ലാ സഹായവും ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.

Latest News