പുതുച്ചേരി മുന്‍ മുഖ്യമന്ത്രി  ജാനകി രാമന്‍ അന്തരിച്ചു 

പുതുച്ചേരി- പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ ആര്‍.വി ജാനകിരാമന്‍(79) അന്തരിച്ചു. പുതുച്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ അലത്തൂരിനടുത്ത് മാരക്കാനത്ത് നടക്കും. പ്രായസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജാനകിരാമനെ കഴിഞ്ഞ ആഴ്ച്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1996 മുതല്‍ 2000 വരെ പുതുച്ചേരിയുടെ മുഖ്യമന്ത്രിയായിരുന്നു ജാനകിരാമന്‍. ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.

Latest News