റിയാദ്- കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇഖാമ പുതുക്കിയില്ലെങ്കിൽ നാടുകടത്തൽ ശിക്ഷ വരെ ലഭിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്. പുതുക്കാൻ വൈകിയാൽ ആദ്യ തവണ 500 റിയാലും രണ്ടാം തവണ 1000 റിയാലുമാണ് പിഴ. മൂന്നാം തവണയും പുതുക്കാൻ വൈകിയാൽ നാടുകടത്തുമെന്ന് ജവാസാത്ത് ഓർമിപ്പിച്ചു.
ഇഖാമയുടെ കാലാവധി ആഭ്യന്തരമന്ത്രാലയത്തിന്റെ അബ്ശിർ, മുഖീം ഓൺലൈനുകൾ വഴി അറിയാനാകും. കാലാവധി അവസാനിച്ചതിന് ശേഷം മൂന്നു ദിവസത്തിനുള്ളിലെങ്കിലും പുതുക്കിയില്ലെങ്കിലാണ് പിഴ ഈടാക്കുക.