മാരുതി സുസുക്കി ഡിസൈർ: ഓരോ രണ്ടു മിനിട്ടിലും വിറ്റഴിയുന്ന കാർ 

10 വർഷത്തിലേറെയായി ഡിസൈർ മോഡൽ മാരുതി നിരത്തിലിറക്കിയിട്ട്. 19 ലക്ഷം ഉപഭോക്താക്കളാണ് ഇതുവരെ ഇന്ത്യയിലുള്ളത്. ആദ്യമിറക്കിയ മോഡലിൽ നിന്ന് വ്യത്യസ്തമായി സബ് കോംപാക്ട് സെഡാൻ ആണിപ്പോഴുള്ളത്.  2018-19 ൽ മാരുതിയുടെ ഡിസയർ സബ്കോംപാക് സെഡാൻ മോഡലിന്റെ പ്രതിമാസ വിൽപ്പന 2.5 ലക്ഷം യൂണിറ്റായിരുന്നു. വില്പനയിൽ വിപണിയുടെ 55  ശതമാനവും കീഴടക്കിയിരിക്കുന്നത് ഡിസൈറാണ്. ഹോണ്ട അമേസാണ് രണ്ടാം സ്ഥാനത്ത്. 

"മാരുതി സുസുക്കിയുടെ യാത്രയിൽ ഏറ്റവും വലിയ സംഭാവന നൽകിയിയത് ഡിസൈറാണ്. അതിന്റെ ഉപഭാക്താക്കളോട് ഞങ്ങൾ അങ്ങേയറ്റം നന്ദി പറയുന്നു."  മാരുതി മാർക്കറ്റിങ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പ്രസ്താവനയിൽ പറഞ്ഞു. 

ഡിസൈറിൻറെ ഓട്ടോമാറ്റിക് വേർഷനും വിപണിയിൽ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. മാരുതി ഡിസയർ 1.2 ലിറ്റർ പെട്രോളിലും 1.3 ലിറ്ററിന്റെ ഡീസൽ എൻജിനിലും ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ എഎംടി മോഡലുകളിൽ ലഭ്യമാണ്.

Latest News