തിരുവനന്തപുരം- പേട്ടയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് രണ്ടു പേർ മരിച്ചു. പേട്ട സ്വദേശി രാധാകൃഷ്ണൻ, നെടുമങ്ങാട് സ്വദേശി പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. പ്രഭാതസവാരിക്കിടെയാണ് അപകടമുണ്ടായത്. വെള്ളം കെട്ടിനിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈൻ പൊട്ടി വീണിരുന്നു. ഈ വെള്ളത്തിൽ ചവിട്ടിയാണ് വൈദ്യുതാഘാതമേറ്റത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഇന്ന് പുലർച്ചെ 5.45 നും ആറരക്കും ഇടയിലാണ് സംഭവം. കഴിഞ്ഞദിവസം രാത്രിയുണ്ടായ മഴയിൽ പൊട്ടിവീണ വൈദ്യുതി കമ്പി സമീപത്തെ വെള്ളക്കെട്ടിലുണ്ടായിരുന്നു. ഇതറിയാതെ റോഡരികിലൂടെ നടന്നുവരികയായിരുന്ന പ്രസന്നകുമാരി ആദ്യം അപകടത്തിൽ പെട്ടു. പിന്നീട് ഇതുവഴി വന്ന രാധാകൃഷ്ണനും വെള്ളത്തിൽ ചവിട്ടിയതോടെ ഷോക്കേറ്റ് മരിച്ചു.