ടെൽ അവീവ്- ഇസ്രയേലിൽ അൻപതു വയസുള്ള മലയാളി കുത്തേറ്റു മരിച്ചു. ജെറോം അർതർ ഫിലിപ്പാണ് കുത്തേറ്റ് മരിച്ചത്. ടെൽ അവീവിലെ ഫഌറ്റിൽ താമസക്കാർ തമ്മിലുണ്ടായ വഴക്കിനിടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ജെറോമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പീറ്റർ സേവ്യർ എന്ന മറ്റൊരു മലയാളിക്കും കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു. ഒരേ ഫഌറ്റിൽ താമസിച്ചവരായിരുന്നു ഇവർ.