ബംഗളുരു: പ്രശസ്ത അഭിനേതാവും നാടകകൃത്തുമായിരുന്ന ഗിരീഷ് കർണാട് അന്തരിച്ചു. 81 വയസ്സായിരുന്നു. ദീർഘ കാലമായി രോഗ ബാധിതനായിരുന്ന അദ്ദേഹം, ഇന്ന് രാവിലെ 6.30 ന് ബംഗളുരുവിലെ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്.
സമകാലീന സമൂഹത്തെ വിമർശനാത്മകമായ രീതിയിൽ നാടകങ്ങളിലൂടെ അവതരിപ്പിച്ചാണ് അദ്ദേഹം പ്രശസ്തി നേടിയത്. സജീവമായ പൊതുപ്രവർത്തനവും ഭയമില്ലാത്ത രസ്ത്രീയ ശബ്ദത്തിനും അറിയപ്പെട്ട കലാകാരൻ കൂടിയായിരുന്നു അദ്ദേഹം.
1974 ൽ പത്മശ്രീയും 1992 ൽ പദ്മ ഭൂഷണും നൽകി ആദരിച്ചിരുന്നു. 1998 ലെ ജ്ഞാനപീഠം അവാർഡും അദ്ദേഹത്തിനായിരുന്നു.
1938 മെയ് 19 ന് ബോംബെ പ്രസിഡൻസിയിലായിരുന്നു ജനനം. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ റോഡ്‌സ് സ്കോളർ ആയിരുന്ന അദ്ദേഹത്തിന്റെ ആദ്യ നാടകം, 1961 ലെ "യയാതി" വിമർശനാത്മകമായി ഏറെ പ്രശസ്തി നേടി. തുഗ്ലക്ക് (1964), ഹയവദാന (1972 ) എന്നിവയും ഏറെ പ്രശസ്തമായ നാടകങ്ങളാണ്. 1970 ൽ പുറത്തിറങ്ങിയ കന്നഡ ചലച്ചിത്രം "സംസ്കാര" യിലായിരുന്നു ആദ്യമായി അഭിനയിച്ചത്. "നീലക്കുറിഞ്ഞി പൂത്തപ്പോൾ", "പ്രിൻസ്" എന്നീ മലയാളം ചിതങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൽമാൻ ഖാന്റെ "ടൈഗർ സിന്താ ഹേ" ആൺ അവസാനമായി അഭിനയിച്ച ഹിന്ദി ചിത്രം.