ഖാർത്തൂം- സുഡാനിൽ തുടരുന്ന പ്രക്ഷോഭത്തിനിടെ ഇന്നലെ നാലു പേർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. പട്ടാള ഭരണത്തിനെതിരെ തുടങ്ങിയ നിയമലംഘന സമരത്തിനിടെയാണ് വെടിവെപ്പുണ്ടായത്. ജനകീയ ഭരണം ആവശ്യപ്പെട്ടാണ് സുഡാനിൽ പ്രക്ഷോഭം നടക്കുന്നത്. സെൻട്രൽ ഖാർത്തൂമിൽ സൈനിക ആസ്ഥാനത്തിന് മുന്നിൽ പ്രക്ഷോഭകർ കുത്തിയിരിക്കുകയാണ്. രാജ്യത്തെ മിക്കവാറും നഗരങ്ങളിലെ കടകളും അടഞ്ഞുകിടക്കുകയാണ്. ജൂൺ മൂന്നു മുതൽ ഇതേവരെ 118 പേർക്കാണ് പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടമായത്. 61 പേർ പ്രക്ഷോഭത്തിലും 49 പേർ പോലീസ് വെടിവപ്പിലുമാണ് കൊല്ലപ്പെട്ടത്.