ടോയ്‌ലറ്റാണെന്ന് കരുതി തുറന്നത്  വിമാനത്തിന്റെ എമര്‍ജന്‍സി ഡോര്‍

ലണ്ടന്‍-ശുചിമുറിയാണെന്നു തെറ്റിദ്ധരിച്ചു യുവതി വിമാനത്തിന്റെ എക്‌സിറ്റ് വാതില്‍ തുറന്നത് പരിഭ്രാന്തിയലാക്കി. ഉടനെ വിമാന ജിവനക്കാര്‍ യാത്രക്കാരെ പുറത്താക്കി. യു.കെയിലെ മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. നാല്‍പ്പതോളം യാത്രക്കാരുമായി റണ്‍വെയില്‍ കിടക്കുകയായിരുന്നു പി.കെ 702 വിമാനം. അബദ്ധത്തില്‍ വിമാനത്തിന്റെ എക്‌സിറ്റ് വാതില്‍ തുറന്നു. ഇതോടെ വിമാനത്തിന്റെ എമര്‍ജന്‍സി സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായി. പരിഭ്രാന്തിയിലായ ജീവനക്കാര്‍  ഉടന്‍തന്നെ യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. മാഞ്ചസ്റ്ററില്‍ നിന്നു ഇസ്‌ലാമാബാദിലേക്ക് സര്‍വീസ് നടത്തുന്ന വിമാനം സംഭവത്തെ തുടര്‍ന്ന് ഏഴുമണിക്കൂര്‍ വൈകിയാണ് യാത്ര തുടര്‍ന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിശോധിച്ചു വിലയിരുത്താനാണ് ഇത്രയും സമയം എടുത്തത്. യാത്രക്കാര്‍ക്ക് മറ്റു വിമാനങ്ങളില്‍ സൗകര്യമൊരുക്കി കൊടുത്തതായി പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു.

Latest News