കോഴിമുട്ടകള്‍ പാറ പോലെ; സിയാച്ചിന്‍ വീഡിയോ വൈറലായി

ന്യൂദല്‍ഹി- സിയാച്ചിനില്‍ അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സൈനികര്‍ അഭിമുഖീകരിക്കുന്ന തണുപ്പിന്റെ കാഠിന്യം വിളിച്ചോതുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചുറ്റിക കൊണ്ട് അടിച്ച് കോഴിമുട്ടകള്‍ പൊട്ടിക്കുന്നതും ഇഷ്ടികക്ക് സമാനമായി മാറിയ ജ്യൂസുമാണ് സൈനികര്‍ വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

താപനില പൂജ്യത്തിനു താഴെയുള്ള സിയാച്ചിനില്‍ ഒരു സൈനികന്‍ ജ്യൂസ് പായ്ക്കറ്റ് പൊട്ടിച്ചപ്പോള്‍ അത് ഇഷ്ടിക പോലെ ഉറച്ചിരുന്നു. സിയാച്ചിന്‍ മഞ്ഞുപാളികളില്‍ താപനില മൈനസ് 70 ഡിഗ്രിവരെ താഴാറുണ്ട്.

2016 ഫെബ്രുവരിയില്‍ ലാന്‍സ് നായിക് ഹനുമന്തപ്പക്കും ഒമ്പത് സഹപ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടമായ സിയാച്ചിനിലെ സൈനികരുടെ സ്ഥിതി പിന്നീട് അധികം പുറത്തുവന്നിട്ടില്ല. അതിശൈത്യത്തില്‍ സൈനികരുടെ സഹനശേഷിയും അതിജീവനവും വെളിപ്പെടുത്തുന്നതാണ് ഈ വീഡിയോ.  

 

Latest News