വയനാട് സ്വദേശി നൗഫല്‍ ബുറൈദയില്‍ നിര്യാതനായി

ബുറൈദ- ബത്തേരി നായ്ക്കട്ടി സ്വദേശി മാളപ്പുര നൗഫല്‍ ( 32) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. എട്ട് വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ബുറൈദയില്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കടകളിലെത്തിച്ചു നല്‍കുന്ന ജോലിയിലായിരുന്നു.
കുടുംബം ഇവിടെയുണ്ട്. ബത്തേരി സ്വദേശിനി ഷഹനയാണു ഭാര്യ. മക്കള്‍: ആയിശ, അഹദിയ.
ബുറൈദ കെ.എം.സി.സി വൈസ് പ്രസിഡന്റ് ബാജി ബഷീറിന്റെ ജ്യേഷ്ഠസഹോദരന്റെ മകനാണ്. മൃതദേഹം ബുറൈദ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂരിന്റെ നേതൃത്വത്തില്‍  നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.

 

Latest News