അഹമ്മദാബാദ്- അമ്മയുടെ മടിയില്‍ ഉറങ്ങുകയായിരുന്ന 20 ദിവസം പ്രായമായ കുഞ്ഞിനെ ഗുണ്ടകള്‍ അടിച്ചുകൊന്നു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. പ്രദേശത്ത് മേധാവിത്തം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഗുണ്ടകള്‍ വീട് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിന്റെ അമ്മയ്ക്കും മറ്റു രണ്ട് സ്ത്രീകള്‍ക്കും പരിക്കേറ്റു. രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികള്‍ ഒളിവിലാണ്.
നഗരത്തിലെ മേഘാനിനഗര്‍ പ്രദേശത്ത് 45 കാരിയായ ലക്ഷ്മി പത്‌നിയുടെ വീടാണ് വ്യാഴാഴ്ച രാത്രി ഗുണ്ടകള്‍ ആക്രമിച്ചത്. വടികളുമായി എത്തിയ സംഘം സ്ത്രീകളെ തല്ലുന്നതിടയിലാണ് കുഞ്ഞിന്റെ തലയ്ക്ക് അടിയേറ്റത്.