Sorry, you need to enable JavaScript to visit this website.

ചന്ദ്രന്‍ ചൊവ്വയുടെ ഭാഗം; നാസയെ ഞെട്ടിച്ച് ട്രംപ്

ഡോണള്‍ഡ് ട്രംപും മെലാനിയയും 2017 ഓഗ്‌സറ്റില്‍ വൈറ്റ് ഹൗസില്‍നിന്ന് സൂര്യഗ്രഹണം വീക്ഷിക്കുന്നു.

വാഷിംഗ്ടണ്‍- ചന്ദ്രന്‍ ചൊവ്വയുടെ ഭാഗമായതിനാല്‍ ചന്ദ്രനില്‍ പോകാനുള്ള നീക്കം നാസ  
അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബഹിരാകാശ ഗവേഷകരേയും നാസയേയും ഞെട്ടിച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് ട്രംപിന്റെ വിമര്‍ശനം.

എല്ലാ പണവും നമ്മള്‍ ഇതിനായി ചെലവാക്കുന്നു. ചന്ദ്രനില്‍ പോകുന്നതിനെ കുറിച്ച് സംസാരിക്കുന്നത് നാസ അവസാനിപ്പിക്കണം. 50 വര്‍ഷം മുമ്പ് നമ്മള്‍ ചെയ്തതാണ് അത്. ചൊവ്വ, പ്രതിരോധം, ശാസ്ത്രം തുടങ്ങിയ അതിനേക്കാള്‍ വലിയ കാര്യങ്ങളില്‍ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്- ട്രംപ് ട്വീറ്റ് ചെയ്തു.

ശാസ്ത്ര ലോകത്തെ ഞെട്ടിക്കുന്നതാണ് ചന്ദ്രന്‍ ചൊവ്വയുടെ ഭാഗമാണെന്ന ട്രംപിന്റെ കണ്ടെത്തല്‍. ചൊവ്വാ ദൗത്യത്തില്‍ നാസ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറയുന്നതിനിടയിലാണ് ട്രംപ് ചൊവ്വയുടെ ഭാഗമാണ് ചന്ദ്രനെന്ന് ബ്രാക്കറ്റില്‍ കുറിച്ചിരിക്കുന്നത്. ചാന്ദ്ര ദൗത്യം അവസാനിപ്പിക്കണമെന്ന ട്രംപിന്റെ ആവശ്യം 2024 മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്കെത്തിക്കാനുള്ള നാസയുടെ പദ്ധതി ആശയകുഴപ്പിത്തിലാക്കിയിട്ടുണ്ട്.

 

Latest News